മാതാവിന് മർദനം, പിതാവിന് അസഭ്യം; ദൃശ്യം പുറത്ത്, മകൻ അറസ്റ്റിൽ

കോട്ടയം: മീനടത്ത് മാതാവിനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിലായി. മീനടം മാത്തൂർപ്പടി തെക്കയിൽ കൊച്ചുമോനെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ പതിവായ മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.ഇയാൾ മാതാവിനെ മർദിക്കുന്നതിന്റേയും പിതാവിനെ അസഭ്യം പറയുന്നതിന്റേയും ദൃശ്യം പുറത്തുവന്നു.
മുറിയിൽ അടുത്തടുത്തായി കിടക്കുന്ന മാതാപിതാക്കളോട് അസഭ്യം പറയുകയും മാതാവിന്റെ കഴുത്തിൽ കുത്തിപ്പിടിക്കുകയുമായിരുന്നു. തുടർന്ന് മർദിച്ചു. മകന്റെ മർദനത്തിനെതിരെ മാതാവ് അലമുറയിട്ട് കരയുന്നത് ദൃശ്യങ്ങളിലുണ്ട്.
കുടുംബാംഗങ്ങളാണ് ദൃശ്യങ്ങൾ പകർത്തി വാർഡ് മെമ്പർക്ക് അയച്ചുകൊടുത്തത്. വാർഡ് മെമ്പറാണ് പോലീസിനെ അറിയിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.