ഇ. ചന്ദ്രശേഖരൻ എം.എൽ.എയെ ആക്രമിച്ച കേസിൽ ബി.ജെ.പി പ്രവർത്തകരെ വെറുതെ വിട്ടു
കാസർകോട്: തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ ഇ. ചന്ദ്രശേഖരൻ എം.എൽ.എയെ ആക്രമിച്ച സംഭവത്തിലെ പ്രതികളായ ബി.ജെ.പി പ്രവർത്തകരെ കോടതി വെറുതെ വിട്ടു.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാവുങ്കാലിൽ പ്രകടനമായെത്തിയ ഇടതുമുന്നണി പ്രവർത്തകർക്ക് നേരെ ബി.ജെ.പി പ്രവർത്തകർ ആക്രമണം നടത്തി എന്നായിരുന്നു പരാതി.
മേയ് 18 നാണ് സംഭവം. സംഭവത്തിനിടെ ചന്ദ്രശേഖരൻ എം.എൽ.എക്ക് പരിക്കേറ്റിരുന്നു. ജില്ലാ അഡീഷണൽ സെഷൻസ് കോടതി (രണ്ട്) ആണ് പ്രതികളെ വെറുതെ വിട്ടത്.
ബി.ജെ.പി പ്രവർത്തകരായ ബലരാമൻ, എം. പ്രദീപ് കുമാർ, അനൂപ്, മനോജ്, ബാബു, രാഹുൽ, രാജേഷ്, സുജിത്ത്, അരുൺ, ഷിജു, പി.കെ. പ്രദീപ് എന്നിവരെയാണ് വിട്ടയച്ചത്. പ്രതികൾക്ക് വേണ്ടി അഡ്വ. ഇ. സുകുമാരനാണ് ഹാജരായത്.