ഡി. വൈ .എഫ് .ഐ ജില്ലാ പഠനക്യാമ്പ് തുടങ്ങി

തളിപ്പറമ്പ്: ഡി. വൈ .എഫ് .ഐ ജില്ലാ പഠനക്യാമ്പ് തുടങ്ങി. കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ ഡി. വൈ .എഫ് .ഐ സംസ്ഥാന സെക്രട്ടറി വി .കെ സനോജ് ഉദ്‌ഘാടനംചെയ്‌തു. ‘പരിപാടി, ഭരണഘടന, സംഘാടനം’ വിഷയത്തിൽ ആദ്യ ക്ലാസെടുത്തു. ലോകത്തുണ്ടായ എല്ലാ മാറ്റങ്ങൾക്കും മുന്നിൽനിന്ന് പൊരുതിയത് യുവാക്കളും വിദ്യാർഥികളുമാണ്.
യുവത സംഘടിക്കേണ്ടതിന്റെ ആവശ്യം മനസിലാക്കാനും സമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടാനുമുള്ള ഗ്രാഹ്യവും കാഴ്ച്ചപ്പാടും ഉള്ളവരാണെന്നും വി കെ സനോജ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്‌സൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സരിൻ ശശി ക്യാമ്പ് വിശദീകരണം നടത്തി.
എം ഷാജർ, കെ സന്തോഷ്, എം .വി ഷീമ, പി. എം അഖിൽ, പി .പി അനീഷ എന്നിവർ സംസാരിച്ചു. സി .എം കൃഷ്‌ണൻ സ്വാഗതം പറഞ്ഞു. “മാധ്യമങ്ങളുടെ രാഷ്ട്രീയം’ വിഷയത്തിൽ ഡോ. പി. ജെ വിൻസന്റ്, “വർഗീയതയുടെ വർത്തമാനങ്ങൾ’ വിഷയത്തിൽ ഡോ. എം. എ സിദ്ദിഖും ക്ലാസെടുത്തു. ചൊവ്വ രാവിലെ മുതൽ കെ. ടി കുഞ്ഞിക്കണ്ണൻ, കെ .ജയദേവൻ, ശ്രീജിത്ത് ശിവരാമൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും. 162 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.