അടക്കാത്തോടിൽ ബൈബിൾ കൺവൻഷനും സംഗീത വിരുന്നും

Share our post

അടക്കാത്തോട്: അസംബ്ലീസ് ഓഫ് ഗോഡ് അടക്കാത്തോട് ചർച്ച് ബുധൻ വ്യാഴം തീയതികളിൽ അടക്കാത്തോട് ബസ് സ്റ്റാൻഡിൽ വെച്ച് ബൈബിൾ കൺവൻഷനും സംഗീത വിരുന്നും നടത്തും.

വൈകിട്ട് 5:30 മുതൽ നടക്കുന്ന കൺവൻഷനുകളിൽ പ്രശസ്ത സുവിശേഷ പ്രസംഗകരായ റവ: രാജു മേത്രയിൽ റാന്നി, റവ: വി. ടി.എബ്രഹാം (എ.ജി.മലബാർ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ) എന്നിവർ പ്രസംഗിക്കും. സംഗീത ട്രൂപ്പായ ഗ്രേയ്സ് വോയ്സ് മലബാർ ഗാന ശുശ്രൂഷ നിർവഹിക്കും.

റവ. ശശി ജോസഫ് (എ.ജി. പേരാവൂർ സെക്ഷൻ പ്രസ്ബിറ്റർ ) ഉദ്ഘാടനം ചെയ്യും.അടക്കാത്തോട് അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് പാസ്റ്റർ ഷാജി എം. ജോൺ നേതൃത്വം നൽകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!