കാക്കനാട്ടെ സ്‌കൂളിലെ 19 കുട്ടികളില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു

Share our post

എറണാകുളം കാക്കനാട്ടെ സ്വകാര്യ സ്‌കൂളില്‍ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രൈമറി ക്ലാസിലെ 19 വിദ്യാര്‍ത്ഥികളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇതില്‍ രണ്ട് കുട്ടികളുടെ സാമ്പിള്‍ പരിശോധനാ ഫലം കിട്ടിയപ്പോഴാണ് നോറോ വൈറസ് എന്ന് ഉറപ്പിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

ഇതേത്തുടര്‍ന്ന് സ്‌കൂളിലെ പ്രൈമറി ക്ലാസുകള്‍ മൂന്നുദിവസത്തേക്ക് അടച്ചിട്ടു. ഭക്ഷ്യ വിഷബാധയ്ക്ക് സമാനമായ ഛര്‍ദിയും വയറിളക്കവും അടക്കമുളള ലക്ഷണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടികളില്‍ കണ്ടത്.

ഇവരില്‍ ചിലരുടെ മാതാപിതാക്കളിലും സമാന ലക്ഷണങ്ങള്‍ കണ്ടിരുന്നു. സംശയത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നോറോ വൈറസ് എന്ന് കണ്ടെത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!