ഉത്തര മേഖല ചിത്രരചന മത്സരം

Share our post

ന്യൂമാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന മമ്പള്ളീന്റവിട ശാന്ത ബാലൻ സ്മാരക സ്വർണമെഡലിനു വേണ്ടിയുള്ള ഉത്തരമേഖല ചിത്രരചന മത്സരം ക്ഷേത്ര ഓഡിറ്റോറിയത്തിൽ പ്രശസ്ത ചിത്രകാരൻ ബി.ടി.കെ. അശോക് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സി.വി രാജൻ പെരിങ്ങാടി അദ്ധ്യക്ഷത വഹിച്ചു.

ക്ഷേത്ര പ്രസിഡന്റ് ടി.പി ബാലൻ വിശിഷ്ട വ്യക്തിയെ ആദരിച്ചു. ക്ഷേത്രസെക്രട്ടറി പി.കെ സതീഷ് കുമാർ, ഗിരീഷ് മമ്പള്ളി എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി മജീഷ് ടി. തപസ്യ സ്വാഗതവും വായനശാല വൈസ് പ്രസിഡന്റ് രൂപേഷ് ബ്രഹ്മം നന്ദിയും പറഞ്ഞു. വായനശാലയുടെ ഒൻപതാം വാർഷികദിനമായ ഫെബ്രുവരി 9ന് സംസ്‌കാരിക സായാഹ്നത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!