മുതിര്‍ന്ന പൗരന്മാരുടെ ട്രെയിന്‍ യാത്ര സൗജന്യ നിരക്ക് പൂര്‍ണ്ണമായി പുന:സ്ഥാപിക്കേണ്ടെന്ന് തീരുമാനം

മുതിര്‍ന്ന പൗരന്മാരുടെ ട്രെയിന്‍ യാത്ര സൗജന്യ നിരക്ക് പൂര്‍ണ്ണമായി പുന:സ്ഥാപിക്കേണ്ടെന്ന് തീരുമാനം. റെയില്‍വേ മന്ത്രാലയത്തിന്റെ എതിര്‍പ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി.
പ്രായപരിധി 70 കടന്ന വ്യക്തികള്‍ക്ക് സൗജന്യ നിരക്ക് ഭാഗികമായി അനുവദിക്കാന്‍ തീരുമാനമായി. 58 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് 50 ശതമാനവും 60 വയസ് കഴിഞ്ഞ പുരുഷന്‍മാര്‍ക്ക് 40 ശതമാനവുമാണ് നിലവില്‍ സൗജന്യ യാത്രാ നിരക്കിന് അര്‍ഹത.സ്ത്രീ, പുരുഷ ഭേദമില്ലാതെയാകും സൗജന്യ നിരക്ക് പുന:സ്ഥാപിക്കുക. കേന്ദ്ര ബജറ്റിലാകും ഇത് സംബന്ധിച്ച പ്രഖ്യാപനം.
കൊവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 19 മുതല്‍ നിറുത്തിവച്ചിരുന്ന ആനുകൂല്യമാണ് ഭാഗികമായി പുന:സ്ഥാപിക്കുക.