മെൽബൺ രൂപത നിയുക്ത മെത്രാൻ മാർ.ജോൺ പനന്തോട്ടത്തിന് സ്വീകരണം

പേരാവൂർ: മെൽബണിലെസെയ്ന്റ് തോമസ് സീറോ മലബാർ രൂപത മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട പെരുമ്പുന്ന സ്വദേശി മാർ.ജോൺ പനന്തോട്ടം പിതാവിനുള്ള സ്വീകരണവും അനുമോദന യോഗവും പെരുമ്പുന്ന ഫാത്തിമ മാത പള്ളിയിൽ നടന്നു.
പേരാവൂർ സെയ്ന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർഥാടക പള്ളി ആർച്ച് പ്രീസ്റ്റ് ഫാ.ഡോ.തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു.അഡ്വ.സണ്ണി ജോസഫ് എം.എൽ.എ മെത്രാനെ ആദരിച്ചു.
അഡ്വ.സജീവ് ജോസഫ്,ചലച്ചിത്രതാരം സിബി തോമസ്,പെരുമ്പുന്ന പള്ളി വികാരി ഫാദർ ഡോൺബോസ്‌കോ,ഫാദർ മാത്യു കളരിക്കൽ,ഫാദർ ടോണി,ബേബി കുന്നുമ്പുറത്ത്,ഒ.സി.ജിജോ,ബാബു മുണ്ടയാനിക്കൽ എന്നിവർ സംസാരിച്ചു. ഇടവകാംഗങ്ങൾ,നാട്ടുകാർ,വൈദികർ,വൈദിക വിദ്യാർഥികൾ തുടങ്ങിയവരും സംബന്ധിച്ചു.