ഓടന്തോട് പള്ളി തിരുനാളിന്റെ ഭാഗമായി ”കപ്പലുപള്ളി” നിർമ്മിച്ച് നാട്ടുകാർ

മണത്തണ: ഓടന്തോട് പള്ളി തിരുനാളിന്റെ ഭാഗമായി വിവിധ മതസ്ഥർ ഒന്ന് ചേർന്ന് നിർമ്മിച്ച കപ്പലുപള്ളി ശ്രദ്ധേയമായി.അണുങ്ങോട് ബാവലിപ്പുഴയിലാണ് കപ്പലുപള്ളിനിർമ്മാണം പൂർത്തിയാക്കി ഇട്ടിരിക്കുന്നത്.
മുള, കവുങ്ങ് എന്നിവയാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. അഞ്ച് മീറ്റർ ഉയരവും ഏഴ് മീറ്റർ വീതിയും 12 മീറ്റർ നീളത്തിലുമാണ് കപ്പലുപള്ളി നിർമ്മിച്ചിരിക്കുന്നത്.
മണികണ്ഠൻ ആശാരിയുടെ നേതൃത്വത്തിൽ ശരത് .എസ് .നായർ, ജയേഷ് .എസ് .കണ്ണൻ, തോമസ്, ജോളി ആലുങ്കൽ, ഷിന്റോ , സിംപിൾ , തോമസ് ആലുങ്കൽ, മാത്യു ആലുങ്കൽ . ജിനിൽ ആറുവാക്കൽ, ജെസ്റ്റ്യൻ, പ്രവീൺ, ഷാജി ആലുങ്കൽ, വിപിൻ ആറുവാക്കൽ, ഷീബ തോമസ്, ജോസൂട്ടി ഇയ്യാലിൽ തുടങ്ങിയവരാണ് നിർമാണത്തിൽ പങ്കാളികളായത്.അര ലക്ഷത്തോളം രൂപ ചിലവിട്ടാണ് കപ്പലുപള്ളി നിർമിച്ചത്.