എട്ട്‌ പോപ്പുലർ ഫ്രണ്ടുകാരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി തുടങ്ങി

Share our post

കണ്ണൂർ: ജില്ലയിൽ എട്ട്‌ പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ പൊലീസ്‌ നടപടി തുടങ്ങി. പോപ്പുലർ ഫ്രണ്ട്‌ നിരോധിച്ചതിനെത്തുടർന്ന്‌ നടത്തിയ ഹർത്താലിലെ അക്രമങ്ങളിൽ പങ്കാളികളായവർക്കെതിരെയാണ്‌ നടപടി.

കടവത്തൂരിലെ വയോത്ത് ഹാറൂൺ, മൊകേരി കൂരാറയിലെ പാറാട്ട് മീത്തൽ എം‌. പി സമീർ, കൂടാളി താജ്‌ മഹലിലെ താജുദ്ദീൻ, നാറാത്ത്‌ പാമ്പുരുത്തി മുക്രിരകത്ത്‌ വീട്ടിൽ എം റാസിക്ക്, പുല്ലൂക്കര ഇല്ലത്ത്‌ ഹൗസിൽ സമീർ, പുളിയനമ്പ്രം പീടികയുള്ളതിൽ താഹിർ, കടമ്പൂർ റഫീഖ്‌ മൻസിലിൽ കെ വി നൗഷാദ്, മാവിലായി മൂന്നാംപാലം കണ്ടിലെ വീട്ടിൽ കെ .നൗഷാദ്‌ എന്നിവരുടെ ഭൂമിയാണ്‌ സർക്കാരിലേക്ക്‌ കണ്ടുകെട്ടുക.

പലരുടെയുംപേരിൽ വിവിധയിടങ്ങളിലായി ഒന്നിലധികം സ്ഥലങ്ങളുണ്ട്‌. പുല്ലൂക്കരയിലെ സമീറിന്റെ പേരിൽ ഒരു കാറുമുണ്ട്‌. ഇതും കണ്ടുകെട്ടും. ഹർത്താലിൽ അക്രമം നടത്തി അറസ്‌റ്റിലായ മറ്റ് പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകരുടെയും സ്വത്തുക്കൾ സംബന്ധിച്ച്‌ പൊലീസ്‌ വിവരം ശേഖരിച്ചിട്ടുണ്ട്‌. ഇവയും കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!