കാഞ്ഞിരോട്–മുണ്ടയാട്–തലശേരി ലൈനിൽ വൈദ്യുതി കടത്തിവിടും, ജാഗ്രത വേണം

തലശേരി: കെ.എസ്.ഇ.ബി പുതുതായി നിർമിച്ച കാഞ്ഞിരോട്–-മുണ്ടയാട്–-തലശേരി ലൈനിൽ പരീക്ഷണാടിസ്ഥാനത്തിൽ ശനി മുതൽ വൈദ്യുതി പ്രവഹിക്കും.
ലൈൻ കടന്നുപോകുന്ന കാഞ്ഞിരോട്, പുറവൂർവയൽ, ജയന്റെപീടിക, കൊട്ടാനിച്ചേരി, പടന്നോട്ട്, കൊല്ലൻചിറ, രവിപീടിക, പുറത്തീൽ, തക്കാളിപീടിക, വാരം, വലിയന്നൂർ, ചേലോറ, മുണ്ടയാട്, എളയാവൂർ, പെരിങ്ങളായി, ആറ്റടപ്പ, കോയ്യോട്, തന്നട, ചാല, കാടാച്ചിറ, മാവിലായി, മൂന്നുപെരിയ, പെരളശേരി, കോട്ടം, മമ്പറം, പവർലൂംമെട്ട, പന്തക്കപ്പാറ, കോഴൂർ, പെനാങ്കിമെട്ട, കതിരൂർ, പുല്യോട്, കുറ്റിയേരിച്ചാൽ, പൊന്ന്യം പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം.
ട്രാൻസ്‌മിഷൻ ടവറുകൾക്ക് സമീപം നിർമാണ പ്രവൃത്തി നടത്തുന്നത് അപകടകരമാണ്. ലൈനുകളുടെ സമീപത്ത് നിർമാണപ്രവൃത്തി നടത്തുന്നവർ കെഎസ്‌ഇബി ഓഫീസിൽ ബന്ധപ്പെടണം. അസ്വാഭാവികമായ എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ 94960 18589, 94960 11060 നമ്പറുകളിൽ അറിയിക്കുക.