Breaking News
യുവാവിനെപ്പറ്റി ചോദിച്ചു; അമ്മയ്‌ക്കൊപ്പം ചേര്‍ന്ന് മകള്‍ അച്ഛനെ പോക്‌സോ കേസില്‍ കുടുക്കിയെന്ന് പരാതി

തൃശ്ശൂർ: മറ്റൊരാളുമായുള്ള മകളുടെ ബന്ധം ചോദ്യംചെയ്തതിന് മകൾ അമ്മയോടൊപ്പം ചേർന്ന് അച്ഛനെ പോക്സോ കേസിൽ കുടുക്കിയെന്ന പരാതിയിൽ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. ഇരയാക്കപ്പെട്ട അച്ഛന്റെ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് നടപടി. സംഭവത്തിൽ പോലീസ്‌കൂടി ആരോപണ നിഴലിലാണ്.
വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൊതുപ്രവർത്തകൻകൂടിയായ, കുട്ടിയുടെ അച്ഛനുമായി പിണങ്ങിക്കഴിയുകയാണ് ഭാര്യ. വിവാഹമോചനക്കേസും നടക്കുകയാണ്. 14 വയസ്സുള്ള മകൾ അഞ്ചാം വയസ്സുമുതൽ അച്ഛനോടൊപ്പമായിരുന്നു താമസം.
കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസസ്ഥാപനത്തിലാണ് മകൾ പഠിച്ചിരുന്നത്. ഒരു ദിവസം രാത്രി മകളെ കാണാതായപ്പോൾ അന്വേഷിച്ച അച്ഛൻ വീട്ടുപറമ്പിൽ മകളെയും ഒരു യുവാവിനെയും ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഇത് ചോദ്യംചെയ്തതിൽ കുപിതയായ മകൾ അടുത്ത ദിവസം അമ്മ താമസിക്കുന്ന ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് പോയി.
കുട്ടിയെ ഫോണിൽ ബന്ധപ്പെടാൻ അച്ഛൻ പലതവണ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് വാടാനപ്പള്ളി പോലീസിൽ പരാതിപ്പെടാനെത്തിയപ്പോഴാണ് മകൾ പരാതി നൽകിയിട്ടുണ്ടെന്നു പറഞ്ഞ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.
മകൾ നൽകിയ പരാതിയിൽ അറസ്റ്റിലായി ജയിലിൽക്കഴിഞ്ഞ അച്ഛൻ ഇപ്പോൾ ജാമ്യത്തിലാണ്. വിവരം അന്വേഷിച്ചപ്പോഴാണ് അമ്മയും പോലീസും ചേർന്ന് നടത്തിയ പിന്നാമ്പുറ കഥകൾ അറിഞ്ഞത്. അമ്മയുടെ പ്രേരണയിൽ കുട്ടി പരാതിപ്പെടുകയായിരുന്നുവെന്നാണറിവ്. നേരത്തെ വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഡിവൈ.എഫ്.ഐ. പ്രവർത്തകനെ മർദിച്ച കേസിൽ പോലീസിനെതിരേ സാക്ഷി പറഞ്ഞയാളാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടയാൾ.
കുട്ടിയുടെ പരാതി കിട്ടിയ ഉടൻ പോലീസ് അന്വേഷണമൊന്നും നടത്താതെ അറസ്റ്റുചെയ്ത് ക്രൂരമായി മർദിക്കുകയായിരുന്നു. സ്റ്റേഷനിൽ മർദനമേറ്റെന്ന ഇയാളുടെ പരാതി കോടതി രേഖപ്പെടുത്തി. കള്ളക്കേസാണെന്നും പോലീസും ഇതിന് കൂട്ടുനിന്നെന്നും തെളിവുകൾ സഹിതം ഇയാൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് വേണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
പോക്സോ കേസ്; അമ്മയുടെ സുഹൃത്തിന് ആറു വർഷം കഠിനതടവ്
തൃശ്ശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അമ്മയുടെ സുഹൃത്തിനെ പോക്സോ നിയമപ്രകാരം ശിക്ഷിച്ചു. ചിറ്റിലപ്പിള്ളി സ്വദേശി പാട്ടത്തിൽ വേണുവിന്റെ മകൻ വിനയനെ (39) യാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്. ആറു വർഷം കഠിനതടവും 30,000 രൂപ പിഴയുമാണ് ശിക്ഷ. പോലീസ് നടപടി ഭയന്ന് പെൺകുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തിരുന്നു.
2018 മേയ് മുതൽ ജൂലായ് വരെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 15-കാരിയായ കുട്ടിയുടെ പിതാവ് നാട്ടിൽ ഉണ്ടായിരുന്നില്ല. കുട്ടിയുടെ അമ്മയുടെ സുഹൃത്തായ പ്രതി വീട്ടിൽ സ്ഥിരമായി വരുകയും കുട്ടിയെ പലപ്പോഴും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
പല തവണ അമ്മയോട് പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടാവത്തതിനെത്തുടർന്ന് കുട്ടി സ്കൂളിലെ പ്രധാനാധ്യാപികയോട് വിവരം പറയുകയും ചൈൽഡ് ലൈൻ മുഖേന പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. തുടർന്ന് പേരാമംഗലം പോലീസ് കേസെടുത്ത് പെൺകുട്ടിയെ ചൈഡ് വെൽഫെയർ കമ്മിറ്റി മുഖേന ഷെൽട്ടർ ഹോമിലാക്കി.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്