സന്തോഷ് വള്ളിക്കോട് രചിച്ച ‘വഴി തെളിയിക്കാന്‍ കുട്ടിക്കഥകള്‍’ പ്രകാശനം ചെയ്തു

കോഴിക്കോട്: മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ സന്തോഷ് വള്ളിക്കോട് രചിച്ച ‘വഴി തെളിയിക്കാന്‍ കുട്ടിക്കഥകള്‍’ എന്ന പുസ്തകം എം.ടി വാസുദേവന്‍ നായര്‍ വിവര്‍ത്തകന്‍ കെ.എസ്. വെങ്കിടാചലത്തിനു നല്‍കി പ്രകാശനം ചെയ്തു.
ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ച അമ്പതോളം ഗുണപാഠകഥകള്‍ ഉള്‍പ്പെടുന്ന ബാലസാഹിത്യപുസ്തകമാണ് വഴി തെളിയിക്കാന്‍ കുട്ടിക്കഥകള്‍.
ചടങ്ങില്‍ അരുണ്‍ പൊയ്യേരി സന്നിഹിതനായിരുന്നു. അഞ്ച് കലാകാരന്മാര്‍ ചേര്‍ന്നാണ് പുസ്തകത്തിലെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. മാതൃഭൂമി ബുക്സ് പ്രസിദ്ധികരിക്കുന്ന പുസ്തകം വിപണിയില്‍ ലഭ്യമാണ്.