15 വർഷമായ എല്ലാ സർക്കാർ വാഹനങ്ങളും പൊളിക്കും

Share our post

ന്യൂഡൽഹി: 15 വർഷം പഴക്കമുള്ള എല്ലാ കേന്ദ്ര, സംസ്ഥാന സർക്കാർ വാഹനങ്ങളും പൊളിച്ചുനീക്കുമെന്ന് റോഡ് ഗതാഗത മന്ത്രാലയം വ്യക്തമാക്കി. പൊതുമേഖല, ട്രാൻസ്​പോർട്ട് കോർപറേഷൻ ഉടമസ്ഥതയിലുള്ള ബസുകൾ ഉൾപ്പെടെ മാറ്റും. രജിസ്ട്രേഷൻ റദ്ദാക്കുകയും പൊളിച്ചുമാറ്റുകയുമാണ് ചെയ്യുക.

വാഹനം രജിസ്റ്റർ ചെയ്ത തീയതി മുതൽക്കാണ് 15 വർഷം കണക്കാക്കുക. പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളുടെ കവചിത വാഹനങ്ങൾ ഉൾ​​പ്പെടെ പ്രത്യേക ലക്ഷ്യ വാഹനങ്ങൾക്ക് ഉത്തരവ് ബാധകമാകില്ല.

2021-22 കേന്ദ്ര ബജറ്റിലാണ് വാഹനങ്ങളുടെ പൊളിച്ചുനീക്കൽ നയം പ്രഖ്യാപിച്ചത്. വ്യക്തിഗത വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമാണ് ഫിറ്റ്നസ് കാലയളവ് നിശ്ചയിച്ചത്.

കഴിഞ്ഞ ഏപ്രിൽ മുതലാണ് ഇതിന് പ്രാബല്യം. പഴയ വാഹനം പൊളിച്ച് പുതിയത് വാങ്ങുമ്പോൾ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങൾ 25 ശതമാനം നികുതിയിളവ് നൽകുമെന്നും കേന്ദ്രം വ്യക്തമാക്കി.

എല്ലാ നഗരങ്ങളുടെയും 150 കിലോമീറ്റർ പരിധിയിൽ പൊളിച്ചുനീക്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!