ബഫർ സോൺ: ഇടത് സർക്കാരിനെ വിമർശിച്ച് വീണ്ടും ജോസ് കെ. മാണി

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ ഇടത് സർക്കാരിനെതിരേ വീണ്ടും വിമർശനവുമായി കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി.
വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടാൻ വൈകിയെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്ന പരിഹാരത്തിന് ഒന്നിച്ചുമുന്നോട്ടു പോവുകയാണ് വേണ്ടത്. വൈകാരികമായ പ്രകടനങ്ങൾക്ക് പ്രസക്തിയില്ല. സുപ്രീംകോടതി വിധിയിൽ കൃത്യസമയത്ത് സർക്കാർ ഇടപെട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് വന്യജീവി ആക്രമണം രൂക്ഷമാണെന്നും പ്രതിരോധിക്കാൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വന്യജീവി വിഷയത്തിൽ മനുഷ്യജീവന് വില നൽകുന്ന തീരുമാനമാണ് സർക്കാർ എടുക്കേണ്ടത്. കാടിറങ്ങി മനുഷ്യജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുന്ന മൃഗങ്ങളെ വെടിവച്ച് കൊല്ലണം.