അണ്ടല്ലൂർ കാവിൽ പുനഃപ്രതിഷ്ഠാ നവീകരണ ബ്രഹ്മകലശം 26ന്

Share our post

തലശ്ശേരി: അണ്ടലൂർ കാവിലെ ദൈവത്താറീശ്വരന്റെയും അങ്കക്കാരന്റെയും ദാരു പീഠങ്ങളുടെയും ഹനുമാൻ സ്വാമിയുടെ പുതിയ പഞ്ചലോഹ വിഗ്രഹത്തിന്റെയും പുനഃപ്രതിഷ്ഠാകർമ്മവും നവീകരണ ബ്രഹ്മകലശാഭിഷേകവും 26 ന് പകൽ 10.50ന് നടത്താൻ തീരുമാനിച്ചതായി എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

20 മുതൽ 25 വരെ വിവിധ കലാപരിപാടികൾ കോർത്തിണക്കിയ സാംസ്‌കാരിക സന്ധ്യകളും ഒരുക്കിയിട്ടുണ്ട്: കലാ സാംസ്‌കാരിക സദസിന്റെ ഔപചാരിക ഉദ്ഘാടനം 20ന് വൈകിട്ട് 7ന് സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിക്കും.

പുനഃപ്രതിഷ്ഠാചടങ്ങുകളുടെ ഭാഗമായി 21 വൈകിട്ട് മുതൽ വിശേഷാൽ താന്ത്രിക പൂജകൾ ആരംഭിക്കും. കെ. വേലായുധൻ, പനോളി മുകുന്ദനച്ചൻ, ഗിരിശനച്ചൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!