ക്രിസ്‌തുമസ് ബംപർ നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 16 കോടി രൂപ XD 236433 ടിക്കറ്റിന്, രണ്ടാം സമ്മാനം നേടിയ ടിക്കറ്റുകൾ ഇവ

Share our post

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്രിസ്‌തുമസ്- പുതുവത്സര ബംപർ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ പതിനാറ് കോടി രൂപ XD 236433 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. പത്ത് ശതമാനം ഏജൻസി കമ്മീഷനും 30 ശതമാനം നികുതിയും കഴിഞ്ഞുള്ള തുകയാണ് ഒന്നാം സമ്മാനം നേടിയയാൾക്ക് ലഭിക്കുക.

400 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം പത്തുപേർക്ക് നൽകും.XA 107077, XB 158053, XC 398288, XD 422823, XE 213859, XG 323942, XH 226052, XJ 349740, XK 110254, XL 310145 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിക്കുന്നത്.

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുകയാണ് പതിനാറ് കോടി രൂപ. തിരുവനന്തപുരം ബേക്കറി ജംഗ്‌ഷനിലെ ഗോർഖി ഭവനിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് ആരംഭിച്ചത്.

പന്ത്രണ്ട് കോടി രൂപയായിരുന്നു കഴിഞ്ഞ തവണത്തെ ക്രിസ്‌തുമസ്–പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാനം.300 രൂപയായിരുന്നു ടിക്കറ്റ് നിരക്ക് . കഴിഞ്ഞ തവണ 43 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചത് മുഴുവനും വിറ്റുതീര്‍ന്നിരുന്നു. എന്നാൽ ഇത്തവണ 33 ലക്ഷം ടിക്കറ്റുകൾ മാത്രമാണ് അച്ചടിച്ചത്. ഇതിൽ 54,000 ടിക്കറ്റുകള്‍ വില്‍ക്കാനായിരുന്നില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!