Connect with us

Breaking News

അരി വിഹിതം കൂട്ടണമെന്ന് കേരളം: സെൻസസിന് ശേഷമെന്ന് കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കേരളത്തിനുള്ള അരി വിഹിതം വർദ്ധിപ്പിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പിയുഷ് ഗോയലുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ ആവശ്യപ്പെട്ടു.5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകിയിരുന്ന പി.എം.ജി.കെ.എ.വൈ പദ്ധതി നിറുത്തിയത് ഉപഭോക്‌തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിച്ചെന്നും അനിൽ ചൂണ്ടിക്കാട്ടി.

മുൻഗണനാ കാർഡുടമകൾക്ക് മൂന്നു രൂപ നിരക്കിൽ നൽകിയിരുന്ന അരിയും രണ്ടു രൂപ നിരക്കിൽ നൽകിയിരുന്ന ഗോതമ്പും സൗജന്യമാക്കിയെങ്കിലും, അളവ് കൂട്ടാത്തത് പ്രതിസന്ധിയാണ്. ഭക്ഷ്യസുരക്ഷാ നിയമം വന്നതോടെ സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യ വിഹിതത്തിൽ രണ്ട് ലക്ഷം മെട്രിക് ടണ്ണിന്റെ കുറവുണ്ടായി. റേഷൻ വിതരണത്തിനു പുറമെയുള്ള 57ശതമാനം ആളുകൾക്ക് അരി ലഭ്യമാക്കുന്ന ടൈഡ് ഓവർ വിഹിതത്തിൽ വർദ്ധന വരുത്തണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല.

എന്നാൽ, അരി വിഹിതം വർദ്ധിപ്പിക്കുന്ന കാര്യം സെൻസസ് നടപടികൾക്ക് ശേഷം പരിഗണിക്കാമെന്നാണ് പിയൂഷ് ഗോയൽ പറഞ്ഞത്.സംസ്ഥാനത്ത് റേഷൻ കാർഡുകൾ ആധാർ കാർഡുമായി ബന്ധിപ്പിച്ചതിനാൽ നിലവിലെ കണക്കുകൾ കൃത്യമാണെന്നും, കേന്ദ്രത്തിന്റെ നിലപാടിൽ ദുരൂഹതയുണ്ടെന്നും അനിൽ പറഞ്ഞു.പൊതുവിതരണ ശൃംഖലയിൽ ഫോർട്ടിഫൈഡ് അരി മാത്രമെ വിതരണം ചെയ്യാൻ പാടുള്ളുവെന്ന കേന്ദ്ര നിർദ്ദേശം പോഷകഘടകങ്ങളടങ്ങിയ ചമ്പാവരിയുടെ കാര്യത്തിൽ ഇളവു ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല.

ചമ്പാവരിയെ ഫോർട്ടിഫിക്കേഷൻ നടപടികളിൽ നിന്നും ഒഴിവാക്കുകയോ, അതിനാവശ്യമായ ചെലവ് കേന്ദ്രം വഹിക്കുകയോ ചെയ്യണം..നെല്ല് സംഭരണത്തിനുള്ള 405 കോടി , പി.എം.കെ.എ.വൈ ഭക്ഷ്യധാന്യ വിതരണവുമായി ബന്ധപ്പെട്ട 51.34 കോടി ,പഞ്ചസാര സബ്സിഡിക്കുള്ള തുക എന്നിവയടക്കം 461 കോടി ഉടൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!