പുതുശേരി കാളിക്കുണ്ട് മടപ്പുരയിൽ തിരുവപ്പന ;വ്യാഴം മുതൽ ശനി വരെ

പേരാവൂർ: പുതുശേരി കാളിക്കുണ്ട് മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പനയുത്സവം വ്യാഴം മുതൽ ശനി വരെ ടക്കും.വ്യാഴാഴ്ച വൈകിട്ട് ആറിന് വിവിധ കലാപരിപാടികൾ,എട്ട് മണിക്ക് പുന്നാട് പൊലികയുടെ നാടൻ പാട്ടരങ്ങ്.
വെള്ളിയാഴ്ച രാവിലെ ഗണപതിഹോമം,11 മണിക്ക് കൊടിയേറ്റ്,വൈകിട്ട് മുത്തപ്പൻ മലയിറക്കൽ,മുത്തപ്പൻ വെള്ളാട്ടം,ഗുളികൻ വെള്ളാട്ടം,7.30ന് താലപ്പൊലി ഘോഷയാത്ര.ശനിയാഴ്ച രാവിലെ ഗുളികൻ തിറ,തിരുവപ്പന,വസൂരിമാല.വെള്ളിയാഴ്ച അന്നദാനം ഉണ്ടാവും.