കള്ളപ്പണക്കാർ ഇപ്പോഴും ഓട്ടത്തിൽ ! കണ്ണൂരിൽ ലക്ഷങ്ങളുടെ നിരോധിത നോട്ടുകൾ പിടിച്ചെടുത്തു, ഇപ്പോഴും കടത്തുന്നത് രണ്ട് രാജ്യങ്ങളിലേക്ക്

Share our post

പാലക്കുന്ന്: പാലക്കുന്ന് ഭാഗത്തെ ഒരു വീട് കേന്ദ്രീകരിച്ച് ആനക്കൊമ്പ് വിൽപ്പന നടത്താൻ ശ്രമിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് കണ്ണൂർ ഫ്ലയിംഗ് സ്‌ക്വാഡ് വിഭാഗവും കണ്ണൂർ സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി നടത്തിയ റോഡ് പരിശോധനക്കിടെ മാരുതിക്കാറിൽ കടത്തുകയായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നിരോധിത നോട്ടുകൾ പിടികൂടി.

പാലക്കുന്ന് സ്വദേശിയായ നാരായണനെയാണ് ആയിരത്തിന്റെ എൺപത്തിയെട്ടും അഞ്ഞൂറിന്റെ എൺപത്തിരണ്ടും നിരോധിത നോട്ടുകളുമായി മാരുതി ആൾട്ടോ കാർ സഹിതം പിടികൂടിയത്.കാസർകോട് ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നും നിരോധിത നോട്ടുകൾ ശ്രീലങ്കയിലേക്കും നേപ്പാളിലേക്കും കടത്തുന്നുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു.

പിടികൂടിയ നിരോധിത നോട്ടുകളും പ്രതിയും വാഹനവും തുടർ അന്വേഷണത്തിനായി മേൽപറമ്പ് പൊലീസിന് കൈമാറി.

കണ്ണൂർ എസ്.ഐ. പി. വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കസർവേറ്റർ വി. രാജൻ, കണ്ണൂർ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കൺസർവേറ്റർ രാജീവൻ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ വി. രതീശൻ, ശ്രീജിത്ത് എ.പി., കെ. ഷാജീവ്, ബിജുമോൻ കെ. ഇ., ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ചന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മാരായ സുരേന്ദ്രൻ, സുനിൽകുമാർ, ടി പ്രമോദ്കുമാർ ബീറ്റ് ഫോറസ്റ്റ് ഓഫീസർ മരായ ഹരിദാസ് ഡി, ലിയാണ്ടർ എഡ്വേർഡ്, ശിവശങ്കർ, ഹരി, ശ്രീധരൻ, സിനി, അരുൺ, രാജു, ശിഹാബുദ്ദീൻ, ധനഞ്ജയൻ, സീനിയർ ഫോറസ്റ്റ് ഡ്രൈവർ ടി .പ്രജീഷ്, ഡ്രൈവർമാർമാരായ ഗിരീഷ്‌കുമാർ, സജിൽ ബാബു എന്നിവരാണ് നോട്ടു പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!