സംസ്ഥാനത്ത് പോക്സോ കേസുകളില്‍ വന്‍ വര്‍ധന

സംസ്ഥാനത്ത് പോക്സോ കേസുകളില്‍ വന്‍ വര്‍ധന.കഴിഞ്ഞ വര്‍ഷം 4215 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്.ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് വയനാട് ജില്ലയിലുമാണ്.
2018 മുതലുള്ള പൊലീസിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ഓരോ വര്‍ഷവും സംസ്ഥാനത്ത് പീഡനത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്.
2018ല്‍ സംസ്ഥാനത്ത് 3161 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2019ല്‍ 3640 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2020 ല്‍ 3056, 2021ല്‍ 3559, 2022 ല്‍ 4215 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇക്കഴിഞ്ഞ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായത് തിരുവനന്തപുരം ജില്ലയിലാണ്. 530 കേസുകള്‍. രണ്ടാം സ്ഥാനത്ത് മലപ്പുറം ജില്ല 508 കേസുകള്‍.
മൂന്നാം സ്ഥാനത്ത് കോഴിക്കോട് ജില്ല 413 കേസുകള്‍. ഏറ്റവും കുറവ് കേസ് റിപ്പോര്‍ട്ട് ചെയ്തത് വയനാട് ജില്ലയിലാണ് 168 കേസുകള്‍.