പച്ചരി തിന്ന് വിശപ്പടക്കണമെന്ന് കേന്ദ്രം ; റേഷന്‍ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു

കോഴിക്കോട് : കേരളത്തിന് പുഴുക്കലരി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ ക്രൂരത തുടരുന്നു. മൂന്നു മാസമായി കേരളത്തിന് നല്‍കുന്ന റേഷന്‍ വിഹിതത്തിന്റെ 80 ശതമാനവും പച്ചരിയാണ്.
പുഴുക്കലരി കിട്ടാഞ്ഞതിനാല്‍ റേഷന്‍ വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. സെപ്തംബറില്‍ 90 ശതമാനം പേരും റേഷന്‍ വാങ്ങിയപ്പോള്‍ ഡിസംബറില്‍ 60 ശതമാനമായി.
സംസ്ഥാനത്തിന് മാസം ആകെ 51,710 ടണ്‍ അരിയാണ് ആവശ്യം. നേരത്തെ 70 ശതമാനം പുഴുക്കലരിയും 30 ശതമാനം പച്ചരിയും ലഭിച്ചിരുന്നു. ഭക്ഷ്യഭദ്രതാ നിയമപ്രകാരം അന്ത്യോദയ (എഎവൈ) കാര്‍ഡുകാര്‍ക്ക് 35 കി.ഗ്രാം ഭക്ഷ്യധാന്യവും മുന്‍ഗണനാ വിഭാഗത്തിലെ (പിഎച്ച്‌എച്ച്) ഓരോ അംഗത്തിനും അഞ്ച് കി.ഗ്രാം ഭക്ഷ്യധാന്യവും അവകാശമാണ്. എന്നാല്‍, കേരളത്തില്‍ പച്ചരികൊണ്ട് വിശപ്പടക്കേണ്ട അവസ്ഥയാണ്.
എഎവൈ വിഭാഗത്തിന് 10 കി.ഗ്രാം അരിപോലും നല്‍കാനാവുന്നില്ല. പിഎച്ച്‌എച്ച് കാര്‍ഡുടമകള്‍ക്ക് ഒരു കി.ഗ്രാം അരിയാണ് നല്‍കുന്നത്. അതും ലഭ്യതക്കനുസരിച്ച് മാത്രം. നീല, വെള്ള കാര്‍ഡുകാര്‍ക്ക് പേരിനുപോലും പുഴുക്കലരിയില്ല.
ഭക്ഷ്യസുരക്ഷാ പദ്ധതിപ്രകാരം 2024നകം ഫോര്‍ട്ടിഫൈഡ് അരി (സമ്ബുഷ്ടീകരിച്ച അരി) നിര്‍ബന്ധമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇതിന്റെ ഭാഗമായാണ് പുഴുക്കലരി വിഹിതം തടയുന്നതെന്ന ആക്ഷേപം ശക്തമാണ്