ക്ഷീര കര്‍ഷക സംഗമം അദാലത്ത്: അപേക്ഷ 25 വരെ സമര്‍പ്പിക്കാം

സംസ്ഥാന ക്ഷീര കര്‍ഷക സംഗമത്തിന്‍റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ നടത്തുന്ന അദാലത്തിലൂടെ ക്ഷീര കര്‍ഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താന്‍ ക്ഷീര വികസന വകുപ്പ് അദാലത്ത് സംഘടിപ്പിക്കുന്നു.
ക്ഷീര കര്‍ഷകന്‍, ക്ഷീര സഹകരണ സംഘങ്ങൾ, മില്‍മ, മൃഗസംരക്ഷണ വകുപ്പ്, കെ.ഡി.എഫ്.ഡബ്ലിയു.എഫ്, കെ.എല്‍.ഡി.ബി മേഖലയുമായി ബന്ധപ്പെട്ടിട്ടുളള പരാതികളാണ് പരിഗണിക്കുന്നത്, പരാതികൾ ജനുവരി 25 ന് മുമ്പായി കത്തു വഴിയോ, ഇ-മെയില്‍ വഴിയോ, വാട്സാപ്പ് വഴിയോ സമര്‍പ്പിക്കാം.
വിലാസം։ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മൂന്നാം നില, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, ഇ-മെയില്‍ dd-ekm.cairy@kerala.gov.in വാട്സാപ്പ് നമ്പര്‍:9995660349.