ബസ് യാത്രക്കിടെ വൈദ്യുതിത്തൂണിലിടിച്ച് വിദ്യാര്‍ഥിയുടെ കൈ അറ്റുപോയി

സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ കൈ വൈദ്യുതിത്തൂണിലിടിച്ച് വിദ്യാര്‍ഥിയുടെ കൈ അറ്റുപോയി. വയനാട് ബത്തേരിക്കടുത്ത് അഞ്ചാം മൈലില്‍ വച്ചാണ് സംഭവം.
ആനപ്പാറ കുന്നത്തൊടി സ്വദേശി അസൈനാരുടെ മകന്‍ അസ് ലമിന്റെ(18) ഇടതുകൈമുട്ടിന് താഴെവച്ചാണ് അറ്റുപോയത്.
കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ചുള്ളിയോട് നിന്ന് ബത്തേരിയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.