ടോറസ് ലോറിയില്‍ ബൈക്ക് ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

ചാലക്കുടി: പോട്ടയില്‍ ടോറസ് ലോറിയില്‍ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് മരിച്ചു. വെട്ടുകടവ് കരുക്കപ്പിള്ളി മാത്യുവിന്റെ മകന്‍ ഷിനോജ് (24), കുന്നത്തങ്ങാടി ആലപ്പാട്ട് ജോസിന്റെ മകന്‍ ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്.
ദേശീയ പാത പോട്ടയില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. ടോറസ് ലോറിയുടെ പിന്നില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിടിക്കുകയായിരുന്നു.
പള്ളിയില്‍ പെരുന്നാള്‍ കഴിഞ്ഞ് മടങ്ങവെയാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.