Breaking News
16,999 രൂപയ്ക്ക് 5ജി ഫോണ്‍, 5000 mAh ബാറ്ററി; ഗാലക്‌സി എ14 5ജി, ഗാലക്‌സി എ23 5ജി

ഗാലക്‌സി എ സീരീസിലേക്ക് രണ്ട് പുതിയ ഫോണുകള്‍ കൂടി അവതരിപ്പിച്ച് സാംസങ്. ഗാലക്‌സി എ23, ഗാലക്‌സി എ14 എന്നിവയാണ് പുറത്തിറക്കിയത്. രണ്ട് ഫോണികളിലും 5ജി കണക്റ്റിവിറ്റിയുണ്ട്.
ഗാലക്‌സി എ14
സാംസങിന്റെ തന്നെ എക്‌സിനോസ് 1330 പ്രൊസസര്‍ ചിപ്പ് സെറ്റ് ആണ് ഗാലക്‌സി എ14 സ്മാര്‍ട്‌ഫോണിന് ശക്തിപകരുന്നത്. 6.6 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണിതിന്. ആന്‍ഡ്രോയിഡ് 13 അധിഷ്ഠിതമായുള്ള വണ്‍ യു.ഐ കോര്‍ 5 ആണിതില്‍. എട്ട് ജിബി വരെ റാമും 128 ജിബി വരെ ഇന്റേണല്‍ സ്‌റ്റോറേജും ലഭിക്കും.
ട്രിപ്പിള്‍ ക്യാമറയാണിതിന്. ഇതില്‍ 50 എം.പി പ്രൈമറി ക്യാമറയായി വരുന്നു. രണ്ട് മെഗാപിക്‌സലിന്റെ മാക്രോ ക്യാമറയും രണ്ട് മെഗാപിക്‌സലിന്റെ ഡെപ്ത് ക്യാമറയുമാണ് മറ്റുള്ളവ.
5000 എം.എ.എച്ച് ബാറ്ററിയില്‍ 15 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. രണ്ട് വര്‍ഷത്തെ ഒ.എസ് അപ്‌ഡേറ്റുകളും നാല് വര്‍ഷത്തെ സുരക്ഷ അപ്‌ഡേറ്റുകളും ഫോണില്‍ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ചുവപ്പ്, പച്ച, കറുപ്പ് നിറങ്ങളിലാണ് ഫോണുകള്‍ വിപണിയിലെത്തുന്നത്. ഗാലക്‌സി എ14 5ജിയുടെ നാല് ജിബി റാം + 64 ജിബി സ്‌റ്റോറേജ് വേരിയന്റിന് 16499 രൂപയാണ് വില. 6 ജിബി + 128 ജിബി വേരിയന്റിന് 18999 രൂപയും 8 ജിബി + 128 ജിബി വേരിയന്റിന് 20,999 രൂപയുമാണ് വില.
ഗാലക്‌സി എ23
മിഡ്‌റേഞ്ച് ചിപ്പ് സെറ്റായ സ്‌നാപ് ഡ്രാഗണ്‍ 695 ആണ് ഗാലക്‌സി എ23 യ്ക്ക് ശക്തിപകരുന്നത്. 6.6 ഇഞ്ച് എല്‍.സി.ഡി ഡിസ്‌പ്ലേയ്ക്ക് ഫുള്‍എച്ച്ഡി പ്ലസ് റസലൂഷനുണ്ട്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. കോണിങ് ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണവും ഫോണിനുണ്ട്.
ക്വാഡ് ക്യാമറ സംവിധാനമാണിതില്‍. 50 എം.പി പ്രൈമറി ക്യാമറയില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ സംവിധാനമുണ്ട്. അഞ്ച് എം.പി അള്‍ട്രാവൈഡ് ക്യാമറ, രണ്ട് എം.പി മാക്രോ, ഡെപ്ത് സെന്‍സറുകള്‍ എന്നിവയാണ് മറ്റുള്ളവ.
ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 4.1 ആണിതില്‍. 3.5 വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകള്‍ ഫോണില്‍ ലഭിക്കും. എട്ട് ജിബി വരെ റാമും 128 ജിബി വരെ ഇന്റേണല്‍ സ്‌റ്റോറേജും ലഭിക്കും. 5000 എംഎഎച്ച് ബാറ്ററിയാണ് ഇതിനും. 25 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യം ഗാലക്‌സി എ23 യിലുണ്ട്.
ഇതിന്റെ 6 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പിന് 22,999 രൂപയാണ് വില. 8 ജിബി + 128 ജിബി പതിപ്പിന് 24,999 രൂപയാണ് വില. സില്‍വര്‍, നീല, ഓറഞ്ച് നിറങ്ങളിലാണ് ഈ ഫോണ്‍ വിപണിയിലെത്തുക.
രണ്ട് ഫോണുകളും സാംസങിന്റെ വെബ്‌സൈറ്റിലും കമ്പനിയുടെ സ്റ്റോറുകളിലും മറ്റ് സ്‌റ്റോറുകളിലും ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും വില്‍പനയ്‌ക്കെത്തും. ജനുവരി 20 മുതലാണ് വില്‍പന ആരംഭിക്കുക. ജനുവരി 18 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ സാംസങ് വെബ്‌സൈറ്റില്‍ നടക്കുന്ന ലൈവ് കൊമേഴ്‌സിലൂടേയും ഫോണുകള്‍ വാങ്ങാം.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്