മാനന്തവാടിയിലെ കടുവ സാന്നിധ്യം; വനംവകുപ്പ് പിലാക്കാവില്‍ കൂട് സ്ഥാപിച്ചു

Share our post

വയനാട് മാനന്തവാടിയിലെ കടുവ സാന്നിധ്യത്തില്‍ വനംവകുപ്പ് പിലാക്കാവില്‍ കൂട് സ്ഥാപിച്ചു. തുടര്‍ച്ചയായി രണ്ട് ദിവസം പ്രദേശത്തിറങ്ങിയ കടുവ വനത്തിലേക്ക് പോയെന്നാണ് നിഗമനം. പൊന്‍മുടിക്കോട്ട, മങ്കൊമ്പ് എന്നിവിടങ്ങളില്‍ ഒന്നിലേറെ കടുവകളുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ വിവിധയിടങ്ങളിലായി വനം വകുപ്പ് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു

പിലാക്കാവ് മണിയന്‍ക്കുന്നിലിറങ്ങിയ കടുവ ഒരു പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. മണിയന്‍കുന്ന് നടുതൊട്ടിയില്‍ ദിവാകരന്റെ രണ്ട് വയസ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. കടുവ തന്നെയാണ് പശുവിനെ ആക്രമിച്ചതെന്ന് ദിവാകരന്‍ പറഞ്ഞു.

വീടിന് സമീപത്തെ എസ്റ്റേറ്റില്‍ മേയാന്‍ വിട്ടതായിരുന്നു. തേയില തോട്ടത്തില്‍ നിന്നും ചാടി വീണ കടുവ പശുവിനെ കടിച്ചു. അവിടെ ഉണ്ടായിരുന്നവര്‍ ബഹളം വെച്ചപ്പോള്‍ ഓടിപോകുകയുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും എസ്റ്റേറ്റില്‍ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

ഇതിനിടെ വയനാട് പൊന്‍മുടിക്കോട്ടയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാന്‍ വനം വകുപ്പ് ഊര്‍ജിത ശ്രമം തുടരുന്നു. ഇതിനായി കൃഷ്ണഗിരിയില്‍ അക്രമകാരിയായ കടുവയെ പിടികൂടിയ അതേ സ്ഥലത്ത് വീണ്ടും കൂട് സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവിയില്‍ നിന്ന് അടുത്തിടെ കടുവയുടെ ദൃശ്യം ലഭിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!