പരസ്പര കൂട്ടായ്മ ജനറൽ ബോഡി യോഗം പേരാവൂരിൽ നടന്നു

പേരാവൂർ: പരസ്പര കൂട്ടായ്മ ജനറൽ ബോഡി യോഗം പേരാവൂരിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡന്റ് അരിപ്പയിൽ മജീദ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സി.എച്ച്.പ്രജിത്ത് കുമാർ,വി.രവീന്ദ്രൻ,വർഗീസ് വൈദ്യർ,പൊയിൽ ബക്കർ,ചെറിയാണ്ടി മുരളീധരൻ,ടി.വിനോദ് എന്നിവർ സംസാരിച്ചു.
സംസ്ഥാനാടിസ്ഥാനത്തിൽ പരസ്പരം സഹായിക്കുന്ന സുമനസ്സുള്ളവരുടെ നവമാധ്യമ കൂട്ടായ്മയാണ് പരസ്പര കൂട്ടായ്മ.