കുടിവെള്ള വിതരണം സ്വകാര്യ കമ്പനിക്ക്,​ തിരുവനന്തപുരത്തും കൊച്ചിയിലും നടപ്പാക്കും

Share our post

തി​രു​വ​ന​ന്ത​പു​രം​:​ വാ​ട്ട​ർ​ അ​തോ​റി​ട്ടി​ക്ക് ഏ​റ്റ​വും​ കൂ​ടു​ത​ൽ​ വ​രു​മാ​നം​ ല​ഭി​ക്കു​ന്ന​ തി​രു​വ​ന​ന്ത​പു​രം​,​ എ​റ​ണാ​കു​ളം​ ജി​ല്ല​ക​ളി​ലെ​ കു​ടി​വെ​ള്ള​ വി​ത​ര​ണ​വും​ വെ​ള്ള​ക്ക​രം​ പി​രി​ക്കാ​നു​ള്ള​ ചു​മ​ത​ല​യും​ സ്വ​കാ​ര്യ​ക​മ്പ​നി​ക്ക് കൈ​മാ​റാ​ൻ​ ധാ​ര​ണ​യാ​യി​.കേ​ര​ള​ അ​ർ​ബ​ൻ​ വാ​ട്ട​ർ​ സ​പ്ളൈ​ ഇം​പ്രൂ​വ്‌​മെ​ന്റ് പ്രോ​ജ​ക്ട് എ​ന്ന​ പേ​രി​ലാ​ണ് പ​ദ്ധ​തി​ ന​ട​പ്പാ​ക്കു​ന്ന​ത്. ജ​ല​വി​ത​ര​ണ​ ശൃം​ഖ​ല​ ന​വീ​ക​രി​ച്ചും​ കു​ടി​വെ​ള്ളം​ മു​ട​ക്കം​ കൂ​ടാ​തെ​ ല​ഭ്യ​മാ​ക്കി​യും​ പ​ദ്ധ​തി​ ന​ട​പ്പാ​ക്കാ​ൻ​ എ​.ഡി​.ബി​ വാ​യ്പ​ ന​ൽ​കും​.വാ​ട്ട​ർ​ അ​തോ​റി​ട്ടി​യു​ടെ​ ന​ഷ്ടം​ കു​റ​യ്ക്കാ​ൻ​ ഇ​തു​വ​ഴി​ ക​ഴി​യു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ​.

എ​ന്നാ​ൽ​ സ്വ​കാ​ര്യ​ ക​മ്പ​നി​ നി​ര​ക്ക് അ​മി​ത​മാ​യി​ വ​ർ​ദ്ധി​പ്പി​ക്കു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്. ക​ഴി​ഞ്ഞ​ ദി​വ​സം​ നി​ര​ക്ക് വ​ർ​ദ്ധ​ന​ വ​രു​ത്തി​യ​തും​ ഇ​തി​ന് മു​ന്നോ​ടി​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.നി​ല​വി​ൽ​ കി​ലോ​ലി​റ്റ​റി​ന് 4​.4​0​ രൂ​പ​യ്ക്ക് ഗു​ണ​ഭോ​ക്താ​വി​ന് ല​ഭി​ക്കു​ന്ന​ വെ​ള്ള​ത്തി​ന്റെ​ ക​രം​ 1​4​.4​1​ രൂ​പ​യാ​യി​ ക​ഴി​ഞ്ഞ​ ദി​വ​സം​ ഉ​യ​ർ​ത്തി​യി​രു​ന്നു​.പ​ദ്ധ​തി​ 1​0​ വ​ർ​ഷ​ത്തേ​ക്ക് സ്വ​കാ​ര്യ​ ക​മ്പ​നി​യെ​ ഏ​ൽ​പ്പി​ക്കാ​നാ​ണ് നീ​ക്കം​.

ഇ​ക്കാ​ല​യ​ള​വി​നു​ള്ളി​ൽ​ വാ​ട്ട​ർ​ അ​തോ​റി​ട്ടി​യു​ടെ​ ന​ഷ്ടം​ 2​0​ ശ​ത​മാ​ന​മാ​ക്കി​ കു​റ​യ്‌​ക്കാ​ൻ​ ക​ഴി​യു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ​ പ​റ​യു​ന്ന​ത്.2​5​1​1​ കോ​ടി​യു​ടെ​ പ​ദ്ധ​തി​ പൈ​ല​റ്റ് പ്രോ​ജ​ക്ടാ​യി​ കൊ​ച്ചി​യി​ലാ​ണ് ആ​ദ്യം​ ന​ട​പ്പാ​ക്കു​ക​. കൊ​ച്ചി​ കോ​ർ​പ്പ​റേ​ഷ​നെ​ ഒ​മ്പ​ത് സോ​ണു​ക​ളാ​ക്കി​ തി​രി​ച്ചാ​ണി​ത്.1​0​4​5​ കോ​ടി​യാ​ണ് ഇ​തി​നാ​യി​ ചെ​ല​വി​ടു​ന്ന​ത്. പ​ദ്ധ​തി​ത്തു​ക​യു​ടെ​ 7​0​ ശ​ത​മാ​നം​ ഏ​ഷ്യ​ൻ​ ഡെ​വ​ല​പ്മെ​ന്റ് ബാ​ങ്കും​ 3​0​ ശ​ത​മാ​നം​ സം​സ്ഥാ​ന​ സ​ർ​ക്കാ​രും​ വ​ഹി​ക്കും​. എ​.ഡി​.ബി​യു​ടെ​ പ്ര​തി​നി​ധി​ക​ളും​ വാ​ട്ട​ർ​ അ​തോ​റി​ട്ടി​ ടെ​ക്നി​ക്ക​ൽ​ മെ​മ്പ​ർ​,​ സെ​ൻ​ട്ര​ൽ​ സോ​ൺ​ ചീ​ഫ് എ​ൻ​ജി​നീ​യ​ർ​,​ മ​റ്റ് മു​തി​ർ​ന്ന​ എ​ൻ​ജി​നി​യ​ർ​മാ​ർ​ തു​ട​ങ്ങി​യ​വ​ർ​ അ​ടു​ത്തി​ടെ​ തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം​ ചേ​ർ​ന്ന് പ​ദ്ധ​തി​ സം​ബ​ന്ധി​ച്ച് ധാ​ര​ണ​യി​ലെ​ത്തി​.

ക​ൺ​സ​ൾ​ട്ട​ൻ​സി​ ക​രാ​റി​നാ​യി​ ഇ​ന്ത്യ​യി​ലെ​യും​ വി​ദേ​ശ​ത്തെ​യും​ എ​ട്ട് ക​മ്പ​നി​ക​ളെ​ ഉ​ൾ​പ്പെ​ടു​ത്തി​ ഷോ​ർ​ട്ട് ലി​സ്റ്റും​ ത​യ്യാ​റാ​ക്കി​.തുക നാല് പാ​ക്കേ​ജു​ക​ൾക്ക് 2510 കോടി പദ്ധതിത്തുക1757 കോടി എ.ഡി.ബി വിഹിതം753കോടി സർക്കാർ വിഹിതം1 എ​റ​ണാ​കു​ള​ത്തെ​ കു​ടി​വെ​ള്ള​ വി​ത​ര​ണം​ മെ​ച്ച​പ്പെ​ടു​ത്ത​ൽ2 തി​രു​വ​ന​ന്ത​പു​ര​ം ജ​ല​വി​ത​ര​ണം​ മെ​ച്ച​പ്പെ​ടു​ത്ത​ൽ​3 ആ​ലു​വ​യി​ലെ​ പ്ളാ​ന്റ് ന​വീ​ക​ര​ണം​4 അ​രു​വി​ക്ക​ര​ പ്ളാ​ന്റ് ന​വീ​ക​ര​ണം​ആറുവർഷം മുൻപേ ആലോചന2​0​1​7:എ​.ഡി​.ബി​-സർക്കാർ ധാരണ2​0​1​8:കേ​ന്ദ്ര​ത്തി​ന്റെ അ​നു​മ​തി​ ല​ഭി​ച്ചു​2​0​20: സം​സ്ഥാ​ന സർക്കാർ ഭ​ര​ണാ​നു​മ​തി​ ന​ൽ​കി​


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!