ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: നാലാമത്തെ പ്രതിയും പിടിയില്‍

പേരാമ്പ്ര: ഭിന്നശേഷിക്കാരിയായ ബിരുദവിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ നാലാമത്തെ പ്രതിയും അറസ്റ്റില്‍. പരപ്പനങ്ങാടി പുത്തന്‍കടപ്പുറം തീരത്തെ നാക്കടിയന്‍ അബ്ദുള്‍ നാസറിനെ (48) ആണ് മലപ്പുറം പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
പരപ്പനങ്ങാടി സ്വദേശികളായ നെടുവ പുത്തരിക്കല്‍ തയ്യില്‍വീട്ടില്‍ മുനീര്‍ (40), അലീക്കനകത്ത് സഹീര്‍ (31), പള്ളിക്കല്‍ പ്രജീഷ് (41) എന്നിവരാണ് നേരത്തെ കേസില്‍ അറസ്റ്റിലായത്.
കഴിഞ്ഞമാസം യാത്രയ്ക്കിടെ വഴിതെറ്റി പരപ്പനങ്ങാടിയിലെത്തിയപ്പോഴാണ് പേരാമ്പ്ര സ്വദേശിനിയായ വിദ്യാര്‍ഥിനി ലൈംഗിക പീഡനത്തിന് ഇരയായത്. പരപ്പനങ്ങാടി ആവിയില്‍ ബീച്ചിലെ കെട്ടിടത്തിലും ഓട്ടോയിലും കോട്ടക്കലിലെ ലോഡ്ജിലും വെച്ചായിരുന്നു പീഡനം. ഇതിനു ശേഷം തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് ട്രെയിനില്‍ കാസര്‍ക്കോട്ടേക്ക് ടിക്കറ്റെടുത്ത് കയറ്റിവിടുകയാണ് ചെയ്തത്.