70 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 70 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.
എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശി ജാബിർ, ഷാർജയിൽ നിന്ന് എത്തിയ ഷാലുമോൻ ജോയി എന്നിവരിൽ നിന്നാണ് 1.404കിലോ സ്വർണം കസ്റ്റംസ് പിടികൂടിയത്.
ജാബിറിന്റെ പക്കൽ 940 ഗ്രാം സ്വർണവും ഷാലുമോന്റെ കൈവശം 464 ഗ്രാം സ്വർണവുമാണുണ്ടായിരുന്നത്. രണ്ട് പേരും സ്വർണ മിശ്രിതം കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.