കുസാറ്റില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി

കൊച്ചി :ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഇനി ആര്‍ത്തവ അവധിയെടുക്കാം. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല ഇത്തരത്തില്‍ ആര്‍ത്തവ അവധി നല്‍കുന്നത്.
കുസാറ്റില്‍ ഓരോ സെമിസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നല്‍കാനാണ് സര്‍വകലാശാല അധികൃതരുടെ തീരുമാനം. നിലവില്‍ 75% ഹാജറുള്ളവര്‍ക്കേ സെമസ്റ്റര്‍ പരീക്ഷ എഴുതാനാകൂ. ഹാജര്‍ കുറവാണെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ സെമസ്റ്റര്‍ പരീക്ഷ എഴുതാം. എന്നാല്‍ ആര്‍ത്തവ അവധിക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ഈ സെമസ്റ്റര്‍ മുതലാണ് ആര്‍ത്തവ അവധി നടപ്പിലാക്കുന്നത്. എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥി യൂണിയന്റെ ഇടപെടലിലാണ് പെണ്‍കുട്ടികള്‍ക്ക് 2 ശതമാനം അധിക അവധി നല്‍കാന്‍ സര്‍വ്വകലാശാല അനുമതിയായത്.
കൊച്ചിയിലെ കുസാറ്റ് ക്യാംപസിലും സര്‍വ്വകലാശാല നേരിട്ട് നിയന്ത്രിക്കുന്ന മറ്റ് ക്യാംപസുകളിലും അവധി വിദ്യാര്‍ത്ഥിനികള്‍ക്ക് കിട്ടും.നേരത്തെ എംജി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് പ്രസവാവധി അനുവദിച്ചിരുന്നു.