സ്‌മാർട്ട് മീറ്റർ കേരളത്തിലും, ഉപയോഗിച്ചാൽ മാത്രം വൈദ്യുതി ബിൽ, ഏപ്രിൽ മുതൽ 37 ലക്ഷം കണക്ഷനുകളിൽ

Share our post

പദ്ധതി ചെലവ് 8,174.96 കോടിതിരുവനന്തപുരം: ഉപയോഗിച്ച വൈദ്യുതിയും അതിന്റെ തുകയും കാണിക്കുന്ന സ്മാർട്ട് മീറ്റർ വരുന്ന ഏപ്രിൽ മുതൽ കേരളത്തിലും നിലവിൽവരുന്നു. കെ.എസ്.ഇ.ബിക്ക് നല്ല വരുമാനമുള്ള പതിനാല് ഡിവിഷനുകളിലെ 37ലക്ഷം കണക്‌ഷനുകളിലാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. സ്ലാബ് സമ്പ്രദായം ഇല്ലാതാവും. ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രം പണമടച്ചാൽ മതിയെന്ന ഗുണവുമുണ്ട്. ഫിക്സഡ് ചാർജ് ഈടാക്കില്ല.

എന്നാൽ രാത്രി നിരക്ക് കൂടുതലായിരിക്കും.മീറ്റർ സ്ഥാപിക്കുന്നതും വൈദ്യുതി ബിൽ ഈടാക്കുന്നതും സ്വകാര്യ സ്ഥാപനമാണ്. കെ.എസ്.ഇ.ബിക്ക് പണം കൈമാറുന്നത് ഈ സ്ഥാപനമായിരിക്കും. പുതിയ കണക്‌ഷൻ, അറ്റകുറ്റപ്പണികൾ, വൈദ്യുതി വിതരണം തുടങ്ങിയ ചുമതലകൾ കെ.എസ്.ഇ.ബി തുടരും. കേന്ദ്രം നിർദ്ദേശിച്ച പാനലിലുള്ള ഡൽഹി ആസ്ഥാനമായ ആർ.ഇ.സി.പവർ ഡിസ്ട്രിബ്യൂഷൻ കമ്പനിക്കാണ് നടത്തിപ്പ്.അടുത്ത ആറു മാസത്തിനുള്ളിൽ അടുത്തഘട്ടം നടപ്പാക്കും.

സർക്കാർ, വ്യവസായ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, വ്യാപാരശാലകൾ, മാസം 200യൂണിറ്റിൽ കൂടുതലുള്ള ഗാർഹിക ഉപഭോക്താക്കൾ എന്നിവർക്കാണ് സ്മാർട്ട് മീറ്റർ വയ്ക്കുന്നത്.സ്വകാര്യ വത്കരണമാണെന്ന് പറഞ്ഞ് ഇടതു യൂണിയനുകളുടെ എതിർപ്പിനിടെയാണ് നടപ്പാക്കുന്നത്. സംസ്ഥാനത്തിന്റെ വായ്പാ പരിധി കേന്ദ്രം ഉയർത്താനും കെ.എസ്.ഇ.ബിയെ നഷ്ടത്തിൽ നിന്ന് കരകയറ്റാനും പദ്ധതി അനിവാര്യമാണെന്ന് ബോധ്യമായതോടെ മന്ത്രിസഭയാണ് അനുകൂല തീരുമാനമെടുത്തത്. ഡോ. ബി. അശോക് ചെയർമാനായിരുന്ന കാലത്ത് സ്മാർട്ട് മീറ്റർ നടപ്പാക്കാൻ തീരുമാനിച്ചിരുന്നു.

ഇടതുസംഘടനകൾ എതിർത്തതോടെ പിന്നീട് വന്ന മാനേജ്മെന്റ് പിൻമാറി.പത്തുവർഷത്തേക്കാണ് ആർ.ഇ.സി കമ്പനിയുമായുള്ള കരാർ. മൊത്തം ചെലവ് 8,174.96 കോടി രൂപ സ്വകാര്യകമ്പനി വഹിക്കും. ഡിസൈൻ, ബിൽഡ്, ഫണ്ട്, ഓപ്പറേറ്റ്, ട്രാൻസ്ഫർ മോഡലിലാണ് നടപ്പാക്കുന്നത്.നടപ്പാക്കുന്ന ഡിവിഷനുകൾതിരുവനന്തപുരം (നഗരം മുഴുവൻ), കഴക്കൂട്ടം, എറണാകുളം (നഗരം മുഴുവൻ), തൃപ്പൂണിത്തുറ, ആലുവ, മൂവാറ്റുപുഴ, പെരുമ്പാവൂർ, കോഴിക്കോട്, ഫറൂഖ്, കണ്ണൂർ, പാലക്കാട്, തിരൂരങ്ങാടി, പള്ളം, കാസർകോട്.പ്രി- പോസ്റ്റ് പെയിഡ്ഗാർഹിക ഉപഭോക്താക്കൾക്ക് പ്രീപെയ്ഡോ,പോസ്റ്റ് പെയ്ഡോ തിരഞ്ഞെടുക്കാം.

സർക്കാർ സ്ഥാപനങ്ങൾക്ക് പ്രീപെയ്ഡ് മീറ്റർവീട് പൂട്ടിക്കിടന്നാലും വൈദ്യുതി ഉപയോഗിക്കാതിരുന്നാലും ചാർജ് ഇല്ല. വൈകിട്ട് 6മുതൽ 10വരെ വൈദ്യുതി നിരക്ക് കൂടും മാെബൈൽ പോലെ ചാർജ് തീർന്നാൽ ഡിസ് കണക്ടാവും. റീചാർജ് ചെയ്താൽ കണക്‌ഷൻ ആ നിമിഷം പുനഃസ്ഥാപിക്കും ആശുപത്രി അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ കുടിശിക വരുത്തിയാലും കറണ്ട് പോകും.

മീറ്ററിന് വാടക മതിസ്മാർട്ട് മീറ്ററിന് വില 6000രൂപഉപഭോക്താക്കൾ വില നൽകേണ്ടമീറ്റർ വാടക 65 രൂപവരെയാകാംതുടർ നടപടികൾആർ.ഇ.സി കമ്പനിയുമായി കരാർ ഒപ്പിടണം37ലക്ഷം സ്മാർട്ട് മീറ്ററിന് ടെൻഡർ നൽകി വാങ്ങണംവിലയും വാടകയും നിർണ്ണയിക്കണംഉപഭോക്താക്കളുടെ പട്ടിക തയ്യാറാക്കണംവൈദ്യുതി നിരക്ക് മാനദണ്ഡവും തീരുമാനിക്കണം’അധിക സാമ്പത്തികബാദ്ധ്യത കെ.എസ്.ഇ.ബിക്കും ജനങ്ങൾക്കും വരാത്ത തരത്തിൽ നടപ്പാക്കും. “-വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!