വിദ്യാര്‍ത്ഥികളെ ലൈംഗീകമായി ചൂഷണം ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥികളെ ലൈംഗീകമായി ചൂഷണം ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസല്‍ മേച്ചേരിയാണ് പൊലീസ് പിടിയിലായത്. 17 ഓളം വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്. തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ല വിദ്യാഭാസ പരിധിയിലെ ഒരു സ്‌കൂളില്‍ നിന്നാണ് ഇത്രയധികം പരാതികള്‍ ഉയരുന്നത്.
നാല് വര്‍ഷമായി അധ്യാപകന്‍ സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ട്. മറ്റൊരു സ്‌കൂളില്‍ നിന്നും എത്തിയതാണ്. സ്‌കൂളില്‍ അധ്യാപിക നടത്തിയ കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ പീഡന വിവരം വെളിപ്പെടുത്തിയത്.
പിന്നാലെയാണ് ചൈല്‍ഡ് ലൈന്‍ വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി, അത് പൊലീസിന് കൈമാറുകയായിരുന്നു.