ഉലകം ചുറ്റും ഓട്ടോക്കാരൻ; കലിഫോർണിയയിൽ നിന്ന് ‘ഓട്ടോയിൽ പറക്കും’

കണ്ണൂർ : കലിഫോർണിയയിൽ നിന്ന് ‘ഓട്ടോയിൽ പറക്കുന്ന’ രണ്ടു പേർ കണ്ണൂരിൽ. ബ്രിട്ടനിലെ ട്രാവൽ കമ്പനിയായ അഡ്വഞ്ചറിസ്റ്റ് ഗ്രൂപ്പിന്റെ ‘ഓട്ടോറിക്ഷ റൺ 2023’ന്റെ ഭാഗമായാണ് ഓസ്റ്റിൻ മാർട്ടിൻസ്, ഡാനി ഡാനിയേൽ എന്നിവർ കണ്ണൂരിലൂടെ കടന്നു പോയത്. ടൂർ കമ്പനി നൽകിയ ഓട്ടോയിലാണ് ഇവരുടെ യാത്ര.
രാജസ്ഥാനിലെ ജയ്സൽമേറിൽ നിന്ന് ആരംഭിച്ച് ഗോവ വഴിയാണ് കണ്ണൂർ എത്തിയത്. കലിഫോർണിയയിൽ ലൈഫ് ഗാർഡ് ജോലിയാണ് ഓസ്റ്റിൻ മാർട്ടിൻസ് ചെയ്യുന്നത്.
സ്കൂളിലെ കംപ്യൂട്ടർ സയൻസ് അധ്യാപകനാണ് ഡാനിയേൽ. വിവിധയിടങ്ങളിലൂടെയുള്ള യാത്ര കൊച്ചിയിൽ അവസാനിപ്പിച്ച് തിരിച്ചു പോകാനാണ് ഇവരുടെ പദ്ധതി.