15 വയസ്സുകാരനുനേരെ പ്രകൃതിവിരുദ്ധ പീഡനം: സി.പി.എം നേതാവ് കീഴടങ്ങി

കോഴിക്കോട്: ദുരന്ത ലഘൂകരണ മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങവെ 15 വയസ്സുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ പഞ്ചായത്തംഗം കീഴടങ്ങി. മാവൂര്‍ പഞ്ചായത്തംഗവും സിപിഎം നേതാവുമായ കെ.ഉണ്ണികൃഷ്ണൻ ആണ് കീഴടങ്ങിയത്. ഉണ്ണികൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പോക്സോ കോടതി തള്ളിയിരുന്നു. ഒളിവിലായിരുന്ന പ്രതി ജാമ്യാപേക്ഷ കോടതി തള്ളിയതോടെ കീഴടങ്ങുകയായിരുന്നു.
ഡിസംബർ 29നാണ് സംഭവം. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാന സർക്കാരിന്റെയും നേതതൃത്വത്തിൽ സംഘടിപ്പിച്ച മോക്ഡ്രില്ലിൽ പങ്കെടുത്ത 15 വയസ്സുകാരനെ മോക്ഡ്രില്ലിനായി എത്തിച്ച ആംബുലൻസിൽ വച്ചും തന്റെ കാറിൽ വച്ചും പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നാണ് പരാതി. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ മാവൂർ പൊലീസ് ആണ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്.
Read Also: കൂടത്തായി റോയ് വധക്കേസ്: കുറ്റപത്രം വായിച്ചുകേട്ടു; മാധ്യമങ്ങളോട് തട്ടിക്കയറി ജോളി – വിഡിയോ
Read Also: യൂസഫലിയെ തോൽപിച്ചെന്ന് ‘നമ്പർ’; റാണ പുതിയ ‘മോൻസൻ’, തട്ടിപ്പുരീതികളുമായി ഏറെ സാമ്യം