കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട; റൈസ് കുക്കറിലും ജ്യൂസ് മേക്കറിലുമായി കടത്താൻ ശ്രമിച്ചത് കോടികൾ വിലവരുന്ന സ്വർണം

Share our post

കോഴിക്കോട്: കരിപ്പൂർ എയർ കാർഗോ കോംപ്ലക്സ് വഴി കടത്താൻ ശ്രമിച്ച കോടികൾ വിലവരുന്ന സ്വർണം കസ്റ്റംസ് പിടികൂടി.

കാപ്പാട് സ്വദേശിയായ ഇസ്മയിൽ, അരിമ്പ്ര സ്വദേശിയായ അബ്ദു റൗഫ് എന്നിവരിൽ നിന്നാണ് 2.55 കോടി രൂപയുടെ സ്വർണം പിടികൂടിയത്.റൈസ് കുക്കർ, എയർ ഫ്രൈയർ, ജ്യൂസ് മേക്കർ എന്നിവയിലൂടെ 4.65 കിലോ സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചത്.

രണ്ടുപേരും സ്വർണം എത്തിച്ചത് കേരളത്തിന് പുറത്തുള്ള ആൾക്കുവേണ്ടിയാണ് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!