പോക്‌സോ കേസ്: യൂത്ത് ലീഗ് നേതാവായ അധ്യാപകൻ അറസ്റ്റിൽ

എടപ്പാൾ: വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന യൂത്ത് ലീഗ് നേതാവായ അധ്യാപകൻ അറസ്റ്റിൽ. യൂത്ത് ലീഗ് പാലക്കാട് തൃ ത്താല മണ്ഡലം സെക്രട്ടറിയും കപ്പൂർ പഞ്ചായത്ത് മുൻ അംഗവുമായ കുമരനെല്ലൂർ എൻജിനിയർ റോഡ് സ്വദേശി കോമത്ത് സമദ് (40)ആണ് അറസ്റ്റിലായത്. ഇയാളെ ഒളിവിൽപോകാൻ സഹായിച്ച കൊള്ളന്നൂർ സ്വദേശി കുനിയക്കേതിൽ ശിഹാബിനെതിരെ (37)യും പൊലീസ് കേസെടുത്തു.
ഒരാഴ്‌ചമുമ്പാണ് ഇയാൾക്കെതിരെ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകിയത്. എൽപി സ്‌കൂൾ വിദ്യാർഥികളെ ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു പരാതി. പൊലീസ് പോക്‌സോ ചുമത്തിയതോടെ ഇയാൾ ഒളിവിൽപോയി. ബംഗളൂരുവിലാണ് ഒളിവിൽകഴിഞ്ഞത്. ഒമ്പതു കേസുണ്ട്. ഇസമദിന് പുതിയ സിം കാർഡ് എടുത്തുകൊടുത്തതുൾപ്പെടെ സൗകര്യംചെയ്‌തതും ഒളിവിൽപോകാൻ സഹായിച്ചതും ശിഹാബാണ്.
പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ബുധനാഴ്‌ച രാവിലെ ചങ്ങരംകുളം പൊലീസ് സ്‌റ്റേഷനിൽ ഹാജരാവുകയായിരുന്നു എന്ന് അന്വേഷകസംഘം പറഞ്ഞു. സമദിനെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.