മോഷണ ശ്രമത്തിനിടെ മർദനം: പ്രതി അറസ്റ്റിൽ

ആലപ്പുഴ: കവർച്ച തടയാൻ ശ്രമിച്ച പെൺകുട്ടിയെ ദേഹോപദ്രവം ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പൽ കരളകം വാർഡിൽ കളരിക്കൽ വീട്ടിൽ വിജേഷിനെ (26) ആണ് മണ്ണഞ്ചേരി പോലീസ് പിടിക്കൂടിയത്.
സംഭവം നടക്കുന്പോൾ പെൺകുട്ടി മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വിജേഷ് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത് തടഞ്ഞതോടെ ഇയാൾ പെൺകുട്ടിയെ മർദിക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.