പോക്സോ: മദ്റസ അധ്യാപകൻ അറസ്റ്റിൽ

തലശ്ശേരി: എട്ടു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്റസ അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളിയിലെ മണിപ്പുറം വീട്ടിൽ മുഹമ്മദിനെ (62)യാണ് എസ്.ഐ സി. ജയനും സംഘവും അറസ്റ്റ് ചെയ്തത്.
തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്തെ പള്ളി നിയന്ത്രണത്തിലുള്ള മദ്റസയിലെ അധ്യാപകനാണ്.പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
രക്ഷിതാക്കളുടെയും പള്ളിക്കമ്മിറ്റിയുടെയും പരാതി പ്രകാരം പോക്സോ കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി അധ്യാപകനെ റിമാൻഡ് ചെയ്തു.