ബൈപാസ് റോഡിൽ കുണ്ടും കുഴിയും

പാനൂർ: പാനൂർ ബൈപാസ് റോഡിൽ കുണ്ടും കുഴിയും രൂപപ്പെട്ടിട്ട് മാസങ്ങളായി. കുഴി അടക്കാനുള്ള ഒരു നടപടികളും സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ബൈപാസ് റോഡിൽ കെ.പി.എ. റഹീം മാസ്റ്ററുടെ വീടിനു മുന്നിലാണ് ആഴത്തിലുള്ള കുഴികൾ രൂപപ്പെട്ടത്.
റോഡ് തകർന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി. ജങ്ഷനിൽ ട്രാഫിക് കുരുക്ക് അനുഭവപെടുന്നതിനാൽ കൂടുതൽ വാഹനങ്ങൾ ബൈപാസ് റോഡ് വഴി കടന്നുപോകുന്നുണ്ട്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപെടുന്നത്. ബൈപാസ് റോഡ് നവീകരിക്കാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.