നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ ലോറി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വന്‍ ദുരന്തം

കൊച്ചി: തൃപ്പൂണിത്തുറ ഉദയംപേരൂര്‍ മാങ്കായിക്കവലയില്‍ ചെറുപുഷ്പം സ്റ്റുഡിയോയ്ക്കടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റിലേയ്ക്ക് നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറി.
സമീപത്തെ വീടിന്റെ മതിലും വൈദ്യുതി പോസ്റ്റും തകര്‍ത്താണ് കടയിലേയ്ക്ക് വാഹനം ഇടിച്ചു കയറിയത്.
രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. സൂപ്പര്‍മാര്‍ക്കറ്റ് തുറക്കാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. തൃപ്പൂണിത്തുറ ഭാഗത്തുനിന്ന് പൂത്തോട്ട ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ലോറി. ലോറി ഡ്രൈവര്‍ക്ക് ചെറിയ പരിക്കുണ്ട്.