റെയിൽവേ സ്റ്റേഷനിലേക്ക്സ്കീം വർക്കേഴ്സ് മാർച്ച്

കണ്ണൂർ: കേന്ദ്ര സർക്കാർ പദ്ധതികളിലെ തൊഴിലാളികളുടെ വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സ്കീം വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി.
സിഐടിയു സംസ്ഥാന സെക്രട്ടറി ഒ .സി .ബിന്ദു ഉദ്ഘാടനം ചെയ്തു. രജനി മോഹനൻ അധ്യക്ഷനായി. കെ .അശോകൻ, കെ വി ദേവി, വാസന്തി, കെ .വി ഭവാനി എന്നിവർ സംസാരിച്ചു.