ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞു; 14പേർക്ക് പരിക്ക്, അഞ്ചുപേരുടെ നില ഗുരുതരം

കോട്ടയം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് 14പേർക്ക് പരിക്ക്. അഞ്ച് പേരുടെ നില ഗുരുതരമാണ്. പുലർച്ചെ ഒരു മണിയോടെ തൊടുപുഴ-പാലാ റോഡിലാണ് അപകടമുണ്ടായത്.
തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്നും വന്ന തീർത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. റോഡരികിലെ മതിലിലേക്ക് ബസ് ഇടിച്ചുകയറി അപകടമുണ്ടായെന്നാണ് പ്രാഥമിക വിവരം.