കേരളത്തിലെ മൂന്ന് ഗവണ്‍മെന്റ് ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി

കേരളത്തിലെ മൂന്ന് ഗവണ്‍മെന്റ് ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍.എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ ലോ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരെയാണ് അസാധുവാക്കിത്.
തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജിലെ ബിജു കുമാര്‍, തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളേജിലെ വി. ആര്‍ ജയദേവന്‍ എറണാകുളം ഗവണ്‍മെന്റ് ലോ കോളേജിലെ ബിന്ദു എം. നമ്പ്യാര്‍ എന്നിവരുടെ നിയമനമാണ് റദ്ദാക്കിയത്.
യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചല്ല പ്രിന്‍സിപ്പല്‍മാരെ നിയമിച്ചതെന്ന് അഡ്മിനിസ്‌ട്രേവീവ് ട്രിബ്യൂണല്‍ വ്യക്തമാക്കി.മാനദണ്ഡപ്രകാരം സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താന്‍ സര്‍ക്കാരിന് ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി.
പ്രിന്‍സിപ്പല്‍ നിയമനം ചോദ്യം ചെയ്ത് എറണാകുളം ലോകോളജിലെ അധ്യാപകനായ ഡോക്ടര്‍ ഗിരിശങ്കര്‍ എസ് എസ് ആണ് ട്രിബ്യൂണലിനെ സമീപിച്ചത്