ഗാന്ധിയൻ കളക്ടീവ് കാമ്പയിൻ തുടങ്ങി

Share our post

പയ്യന്നൂർ: ഗാന്ധിയൻ കളക്ടീവ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന “കാലം ഗാന്ധിയെ ആവശ്യപ്പെടുന്നു” കാമ്പയിന് പയ്യന്നൂരിൽ തുടക്കമായി. ശ്രീനാരായണ വിദ്യാലയത്തിലെ ഗാന്ധിമാവിൻ ചുവട്ടിൽ സീക്ക് ഡയറക്ടർടി.പി. പദ്മനാഭന്റെ അദ്ധ്യക്ഷതയിൽ സ്വാതന്ത്ര്യസമര സേനാനി വി.പി. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു.

കെ.വി. രാഘവൻ, ഗാന്ധിയൻ സണ്ണി പൈകട, ഇ.എ. ബാലൻ, ടി.പി. രവീന്ദ്രൻ, വിനോദ് എരവിൽ, പി.സി. ബാലചന്ദ്രൻ, അത്തായി ബാലൻ, പി.എം. ബാലകൃഷ്ണൻ, രാമകൃഷ്ണൻ മോനാച്ച, കെ.ഇ. കരുണാകരൻ, ടി.ടി.വി. ലാലു, കെ.പി. വിനോദ് സംസാരിച്ചു.

കാലാവസ്ഥാ പ്രതിസന്ധിയെയും സമൂഹത്തെ വിഭജിക്കുന്ന രാഷ്ട്രീയത്തെയും എല്ലാ രംഗങ്ങളിലുമുള്ള കോർപ്പറേറ്റ് അധിനിവേശത്തെയും നേരിടുന്നതിന് ഗാന്ധിയൻ സമീപനങ്ങൾക്കുള്ള പ്രാധാന്യം ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കാമ്പയിൻ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് സമാപിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!