Breaking News
വിറപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
കണ്ണൂർ: അൽഫാം കഴിച്ച് കോട്ടയത്ത് യുവതി മരിച്ചതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. ഇന്നലെ മൂന്ന് സ്ക്വാഡുകളായി കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലായി 39 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.ലൈസൻസില്ലാത്തതും, രജിസ്ട്രേഷനില്ലാത്തതും വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതുമായി കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾ പൂട്ടി.
ഒൻപത് കടകൾക്ക് പിഴയടക്കാൻ നോട്ടീസ് നൽകി. മൂന്ന് സ്ഥാപനങ്ങളിൽ നിന്ന് സാമ്പിൾ കളക്ട് ചെയ്ത് പരിശോധനയ്ക്കയച്ചു. രണ്ട് കടകൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും നൽകി.പുഴുവരിക്കുന്നതും പൂപ്പൽ പിടിച്ചതും പഴകിയതുമായ ഭക്ഷണാവശിഷ്ടങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. അൽഫാം, തന്തൂരി, ബീഫ്, ന്യൂഡിൽസ്, കേക്കുകൾ, മയോണൈസ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
എം.ആർ.എ, സീതാപാനി, എം.വി.കെ, തലശ്ശേരി റസ്റ്റോറന്റ്, ബോസ്കോ, ഹംസ ടീ ഷോപ്പ്, ബേ ഫോർ, ബെർക്ക, ഗ്രീഷ്മ, മാറാബി, സിത്താര, പെർക്ക റസ്റ്റോറന്റ്, ഡിഫിലാന്റ്, പ്രേമ കഫെ, ബീജിംഗ്, സെവൻത് ലോഞ്ച്, സൂഫി മക്കാന്റി, യിപ്പി കൗണ്ടർ, ചാർക്കോൾ ബേ, കഫേ മലബാർ, കൽപക എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെയും മിനിയാന്നുമായി പഴകിയ ഭക്ഷണാവശിഷ്ടങ്ങൾ പിടികൂടിയത്.
അപകടം ബാക്ടീരിയഭക്ഷ്യ വിഷബാധയ്ക്കു പ്രധാന കാരണം ബാക്ടീരിയ ആണ്. കേടുവന്ന ഭക്ഷണത്തിൽ ഉണ്ടാകുന്ന ബാക്ടീരിയൽ ടോക്സിൻ ആണ് അപകടം. പച്ച മുട്ടയിൽ ഓയിൽ ചേർത്തുണ്ടാക്കുന്ന മയോണൈസിൽ മുട്ടയിൽ സാൽമൊണെല്ല എന്ന ബാക്ടീരിയ ധാരാളമായി അടങ്ങിയിട്ടുണ്ട്. ബാക്ടീരിയകൾ പനി, ഛർദ്ദി, വയറിളക്കം, കഠിനമായ വയറു വേദന, നിർജ്ജലീകരണം എന്നിവയ്ക്ക് കാരണമാകും.
കർശനമായ പരിശോധനകളും നടപടികളും തുടർന്നുള്ള ദിവസങ്ങളിലുമുണ്ടാകും. ഭക്ഷ്യയോഗ്യമല്ലാത്തവ പിടിച്ചെടുക്കുന്ന കടയുടെ പേരുകൾ ഇനിമുതൽ പരസ്യപ്പെടുത്തും. ജനങ്ങളുടെ ജീവന് വെല്ലുവിളിയാകുന്ന ഒരു പ്രവർത്തനങ്ങളും അനുവദിക്കില്ല.മേയർ ടി.ഒ. മോഹനൻ.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു