ഫോട്ടോഗ്രാഫി, സ്‌കൂൾ പച്ചക്കറിത്തോട്ടം, ഹോം ഗാർഡൻ മത്സരങ്ങൾ

Share our post

കണ്ണൂർ :പോലീസ് മൈതാനിയിൽ ജനുവരി 25 മുതൽ ഫെബ്രുവരി ആറുവരെ നടക്കുന്ന കണ്ണൂർ പുഷ്പോത്സവത്തിന്റെ ഭാഗമായി കാർഷിക ഫോട്ടോഗ്രാഫി, സ്‌കൂൾ പച്ചക്കറിത്തോട്ടം, ഹോം ഗാർഡൻ മത്സരങ്ങൾ നടത്തും. കാർഷിക ഫോട്ടോഗ്രാഫി 12×8 വലിപ്പത്തിലുള്ള കളർ ഫോട്ടോ ജനുവരി 30ന് വൈകിട്ട് അഞ്ചിനകം സൊസൈറ്റിയുടെ ഓഫീസിൽ തപാലിലോ നേരിട്ടോ ലഭിക്കണം.

സ്‌കൂൾ പച്ചക്കറി, പൂന്തോട്ട മത്സരത്തിൽ കണ്ണൂർ നോർത്ത്, സൗത്ത്, പാപ്പിനിശ്ശേരി ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പങ്കെടുക്കാം. താൽപര്യമുള്ള സ്ഥാപനങ്ങൾ ജനുവരി 15ന് അഞ്ചിനകം സൊസൈറ്റിയുടെ ഓഫീസിൽ രജിസ്റ്റർ ചെയ്യണം. ജനുവരി 20ന് ജഡ്ജിങ് കമ്മിറ്റി സന്ദർശിക്കും.

ഹോം ഗാർഡൻ മത്സരം രണ്ടു വിഭാഗങ്ങളായാണ് നടക്കുക. ഹോം ഗാർഡൻ ചെറുത് 50 സ്‌ക്വയർ മീറ്റർ വരെയും വലുത് 50 സ്‌ക്വയർ മീറ്ററിന് മുകളിലുള്ള തോട്ടങ്ങളുമാണ്. താൽപര്യമുള്ളവർ ജനുവരി 15നകം രജിസ്റ്റർ ചെയ്യണം. കണ്ണൂർ കോർപ്പറേഷൻ, ചിറക്കൽ, അഴീക്കോട്, വളപട്ടണം, പാപ്പിനിശ്ശേരി പഞ്ചായത്തുകളിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. ജഡ്ജിങ് കമ്മിറ്റി ജനുവരി 22നു വീടുകൾ സന്ദർശിക്കും.

ഗ്രൂപ്പ് പച്ചക്കറി തോട്ടമത്സരത്തിൽ റസിഡൻഷ്യൽ അസോസിയേഷനുകൾക്കും കുടുംബശ്രീ സ്വാശ്രയ സംഘങ്ങൾക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ ജനുവരി 15നകം രജിസ്റ്റർ ചെയ്യണം. ജഡ്ജിങ് കമ്മിറ്റി ജനുവരി 22ന് കൃഷി സ്ഥലം സന്ദർശിക്കും. ഫോൺ: 0497 2712020, 7012789868, 9895262350.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!