അഞ്ചുവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

Share our post

ചെന്നൈ: തിരുച്ചിറപ്പള്ളി-ചെന്നൈ ദേശീയ പാതയില്‍ അഞ്ചു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു കാര്‍യാത്രക്കാര്‍ മരിച്ചു. കേരളത്തില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന അഞ്ചംഗകുടുംബമാണ് മരിച്ചത്.

കടലൂര്‍ ജില്ലയിലെ അയ്യനാര്‍പാളയത്ത് ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. കാഞ്ചീപുരം ജില്ലയിലെ നങ്കനല്ലൂര്‍ സ്വദേശി വിജയരാഘവന്‍, ഭാര്യ വത്സല, മക്കളായ വിഷ്ണു, അദിര്‍ഥ്, വിജയരാഘവന്റെ അമ്മ വസന്തലക്ഷ്മി എന്നിവരാണ് മരിച്ചത്. കേരളത്തിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചശേഷം കാഞ്ചീപുരത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിജയരാഘവനും കുടുംബവും.

അയ്യനാര്‍പാളയത്തെ ഗതാഗതക്കുരുക്കിനിടയില്‍ മുന്നിലുണ്ടായിരുന്ന ലോറി നിര്‍ത്തിയപ്പോള്‍ ഇവരുടെ കാര്‍ വേഗം കുറച്ചു. ഈ സമയം അതിവേഗത്തില്‍ വന്ന മറ്റൊരു ലോറി കാറില്‍വന്നിടിച്ചു.

ഇടിയുടെ ആഘാതത്തില്‍ മുന്നിലെ ലോറിയിലും രണ്ടു ബസുകളിലും ഇടിച്ച കാര്‍ പൂര്‍ണമായും തകര്‍ന്നു. തെലങ്കാന രജിസ്ട്രേഷനുള്ള ലോറിയാണ് കാറിലിടിച്ചതെന്നും ഡ്രൈവറെ അറസ്റ്റുചെയ്‌തെന്നും പോലീസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!