സംഗീത ശില്‍പ്പത്തില്‍ മുസ്ലീം വിരുദ്ധതയെന്ന ആരോപണത്തോട് പ്രതികരിച്ച് മന്ത്രി വി .ശിവന്‍കുട്ടി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച സംഗീത ശില്‍പ്പത്തില്‍ മുസ്ലീം വിരുദ്ധതയെന്ന ആരോപണത്തോട് പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാരിന് സങ്കുചിത മനോഭാവമില്ലെന്നും പരാതിയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാവരും ഒരേ മനസോടെ മേള വിജയിപ്പിക്കാന്‍ ശ്രമിക്കണം. ഫസ്റ്റ് കോളില്‍ തന്നെ മത്സരാര്‍ത്ഥികള്‍ വേദിയില്‍ ഹാജരാകണം. അല്ലാത്തവരെ അയോഗ്യരാക്കാന്‍ സംഘാടകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മത്സരങ്ങള്‍ വൈകാതിരിക്കാന്‍ സമയ കൃത്യത പാലിക്കാന്‍ വേണ്ടിയാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.മുസ്ലീം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചത് പ്രതിഷേധാര്‍ഹമെന്നാണ് മുസ്ലിം ലീഗ് നേതാക്കളുടെ വിമര്‍ശനം.